ചി​ത്ര​കാ​ര​ൻ കെ.​ജി.​ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ പേരിൽ കൂ​ത്തു​പ​റ​മ്പി​ൽ സാം​സ്കാ​രി​ക കേ​ന്ദ്രം
Friday, July 23, 2021 1:07 AM IST
കൂ​ത്തു​പ​റ​മ്പ്: ലോ​ക​പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ കെ.​ജി.​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ പേ​രി​ൽ കൂ​ത്തു​പ​റ​മ്പി​ൽ സാം​സ്കാ​രി​ക കേ​ന്ദ്രം സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. കൂ​ത്തു​പ​റ​മ്പി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന കെ.​ജി.​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി​യ സാം​സ്കാ​രി​ക കേ​ന്ദ്രം സ്ഥാ​പി​ക്കു​മെ​ന്ന്‌ സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള ചി​ത്ര​ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് താ​മ​സി​ച്ച് സ​ർ​ഗ​സൃ​ഷ്ടി ന​ട​ത്തു​ന്ന​തി​ന് രാജ്യാന്തരനി​ല​വാ​ര​ത്തി​ലു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​ണ് നി​ർ​മി​ക്കു​ക.
ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്തെ എ​ല്ലാ ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​രു​ടെ​യും നാ​മ​ധേ​യ​ത്തി​ൽ സാം​സ്കാ​രി​കകേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ന് കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു​ദേ​വ​ന്‍റെ പേ​രി​ൽ ക​ണ്ണൂ​രി​ൽ നി​ർ​മി​ക്കു​ന്ന സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന് കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ പാ​ട്യം വി​ല്ലേ​ജി​ൽ 3.4 ഏ​ക്ക​ർ സ്വ​കാ​ര്യ​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ന്നെ ശ്രീ​ക​ണ്ഠ​പു​രം കാ​ക്ക​ണ്ണ​ൻ​പാ​റ​യി​ൽ കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ക​ലാ​ഗ്രാ​മ​ത്തി​ന് കെ.​ജി. സു​ബ്ര​ഹ്മ​ണ്യ​ൻ ക​ലാ​ഗ്രാ​മം എ​ന്നാ​ണ് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.