വാ​ട​ക​യ്‌​ക്കെ​ടു​ത്ത കാ​ര്‍ പ​ണി കൊ​ടു​ത്തു; ക​വ​ര്‍​ച്ചാ​സം​ഘ​ത്തെ തി​രി​ച്ച​റി​ഞ്ഞു
Wednesday, July 28, 2021 1:09 AM IST
ഷൈ​ബി​ന്‍ ജോ​സ​ഫ്
കാ​സ​ര്‍​ഗോ​ഡ്: വാ​ട​ക​യ്‌​ക്കെ​ടു​ത്ത കാ​റി​ലെ നൂ​ത​ന സാ​ങ്കേ​തി​കോ​പ​ക​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ചാ​സം​ഘ​ത്തി​ന് കൊ​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി. ഹൊ​സ​ങ്ക​ടി രാ​ജ​ധാ​നി ജ്വ​ല്ല​റി​യി​ല്‍​നി​ന്ന് വാ​ച്ച്മാ​നെ കെ​ട്ടി​യി​ട്ട് 15 കി​ലോ​ഗ്രാം വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും 4.5 ല​ക്ഷം രൂ​പ​യു​മ​ട​ക്കം 16 ല​ക്ഷം രൂ​പ​യു​ടെ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ക​ര്‍​ണാ​ട​ക​യി​ലെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ണ്ട്വാ​ള്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഗൗ​സും സം​ഘ​വു​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.
ക​വ​ര്‍​ച്ച ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ കാ​ര്‍ ഉ​ള്ളാ​ള്‍ പോ​ലീ​സ് തൊ​ക്കോ​ട് വ​ച്ച് ത​ട​ഞ്ഞു​നി​ര്‍​ത്തി​യ​പ്പോ​ള്‍ ഏ​ഴം​ഗ ക​വ​ര്‍​ച്ചാ​സം​ഘം പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച് കാ​റു​പേ​ക്ഷി​ച്ച് കൈ​യി​ല്‍ കി​ട്ടി​യ ബാ​ഗു​മെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​റി​ല്‍​നി​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും ഏ​ഴ​ര കി​ലോ​ഗ്രാം വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.
ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് മു​ഹ​മ്മ​ദ് ഗൗ​സും സു​ഹൃ​ത്ത് ഇ​ബ്രാ​ഹി​മും ക​ര്‍​ണാ​ട​ക സൂ​റ​ത്ക​ലി​ലെ റൂ​ബി കാ​ര്‍ റെ​ന്‍റ​ല്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ കാ​ര്‍ വാ​ട​ക​യ്ക്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്.
ചി​ക്ക​മം​ഗ​ളൂ​രു​വി​ന് സ​മീ​പ​ത്തെ മു​സ്‌​ലിം തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ബാ​ബ ബു​ഡ​ഗി​രി​യി​ല്‍ പോ​കാ​നാ​ണ് വാ​ഹ​ന​മെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​ഞ്ഞ​ത്. ചെ​റി​യ കാ​റു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യ​ത്. എ​ന്നാ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​പ്പ​മു​ണ്ടെ​ന്നും വ​ലി​യ വാ​ഹ​നം​ത​ന്നെ വേ​ണ​മെ​ന്നും ഗൗ​സ് പ​റ​ഞ്ഞു. ഇ​തോ​ടെ സ്ഥാ​പ​ന ഉ​ട​മ​യും വ്യ​വ​സാ​യി​യു​മാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ ത​ന്‍റെ സ്വ​ന്തം ഇ​ന്നോ​വ കാ​ര്‍ ഇ​വ​ര്‍​ക്കാ​യി വി​ട്ടു​ന​ല്‍​കു​ക​യാ​യി​രു​ന്നു.
ഗൗ​സി​നെ മു​ഹ​മ്മ​ദി​ന് മു​ന്‍​പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. മു​ഹ​മ്മ​ദി​ന്‍റെ സു​ഹൃ​ത്ത് സു​ലൈ​മാ​നു​മാ​യു​ള്ള പ​രി​ച​യം മൂ​ല​മാ​ണ് കാ​ര്‍ വി​ട്ടു​കൊ​ടു​ത്ത​ത്. 9.30 ഓ​ടെ ഇ​വ​ര്‍ കാ​റു​മാ​യി പു​റ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ മു​ഹ​മ്മ​ദ് കാ​റി​ല്‍ ഘ​ടി​പ്പി​ച്ചി​രു​ന്ന സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ക​വ​ര്‍​ച്ചാ​സം​ഘ​ത്തി​ന് യാ​തൊ​രു അ​റി​വു​മു​ണ്ടാ​യി​രു​ന്നി​ല്ല.
ജി​പി​എ​സ് ട്രാ​ക്ക​ര്‍, കാ​റി​ലു​ള്ള​വ​ര്‍ സം​സാ​രി​ക്കു​ന്ന​ത് കേ​ള്‍​ക്കാ​നു​ള്ള സ്പീ​ക്ക​ര്‍, വേ​ഗ​ത നൂ​റു കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടി​യാ​ല്‍ അ​റി​യി​ക്കു​ന്ന അ​ലാ​റം എ​ന്നി​വ​യെ​ല്ലാം ഇ​തി​ലു​ണ്ടാ​യി​രു​ന്നു. പി​റ്റേ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ബാ​ബ ബു​ഡ​ഗി​രി​യി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് ഗൗ​സ് മു​ഹ​മ്മ​ദി​നോ​ടു പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ രാ​ത്രി 10.30 ആ​യി​ട്ടും ത​ന്‍റെ കാ​ര്‍ ക​ങ്ക​നാ​ടി​യി​ലെ ഒ​രു ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ കി​ട​ക്കു​ന്ന​ത് മു​ഹ​മ്മ​ദി​ൽ സം​ശ​യം ജ​നി​പ്പി​ച്ചു. കി​ട​ക്കാ​നൊ​രു​ങ്ങ​വെ കാ​റി​ന്‍റെ വേ​ഗ​ത നൂ​റു കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടി എ​ന്ന അ​ലാ​റം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വ​ന്നു. തു​ട​ര്‍​ന്ന് മു​ഹ​മ്മ​ദ് ത​ന്‍റെ ലാ​പ്‌​ടോ​പ്പ് തു​റ​ന്ന് ജി​പി​എ​സ് ട്രാ​ക്ക​ര്‍ ഓ​ണ്‍ ചെ​യ്ത​പ്പോ​ള്‍ കാ​ർ കേ​ര​ള​ത്തി​ലേ​ക്ക് പോ​കു​ന്ന​താ​യി മ​ന​സി​ലാ​യി. കാ​റി​നു​ള്ളി​ലെ സ്പീ​ക്ക​ര്‍ ഓ​ണ്‍ ചെ​യ്ത​പ്പോ​ള്‍ പൂ​ട്ട് ത​ക​ര്‍​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും കാ​റി​ന്‍റെ ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചു​മൊ​ക്കെ ക​ന്ന​ട​യും തു​ളു​വും ക​ല​ര്‍​ന്ന ഭാ​ഷ​യി​ല്‍ സം​സാ​രം. ഇ​തി​നി​ടെ ക​ന​ത്ത മ​ഴ കാ​ര​ണം ജി​പി​എ​സ് ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. അ​പ​ക​ടം മ​ണ​ത്ത മു​ഹ​മ്മ​ദ് വി​വ​രം ക​ര്‍​ണാ​ട​ക പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ 1.30 മു​ത​ല്‍ മൂ​ന്നു വ​രെ ക​വ​ര്‍​ച്ചാ​സം​ഘം രാ​ജ​ധാ​നി ജ്വ​ല്ല​റി​യി​ലു​ണ്ടാ​യി​രു​ന്നു. കേ​ര​ള അ​തി​ര്‍​ത്തി ക​ട​ന്ന് അ​ധി​കം ക​ഴി​യു​ന്ന​തി​നു​മു​മ്പ് പു​ല​ര്‍​ച്ചെ നാ​ലോ​ടെ​ത​ന്നെ ഉ​ള്ളാ​ള്‍ പോ​ലീ​സ് കാ​ര്‍ പി​ടി​കൂ​ടു​ക​യും ചെ​യ്തു. ഗൗ​സി​നും സം​ഘ​ത്തി​നു​മെ​തി​രേ പോ​ലീ​സ് 353, 380, 457 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തു.