സ്നേ​ഹാ​ല​യ​ത്ത​ണ​ലി​ൽ​നി​ന്ന് അ​റി​വ​ഴ​ക​ൻ വീ​ട്ടി​ലേ​ക്ക്
Tuesday, September 14, 2021 12:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മൂ​ന്നാം​മൈ​ലി​ലെ സ്നേ​ഹാ​ല​യ​ത്തി​ൽ പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​റി​വ​ഴ​ക​നെ ബ​ന്ധു​ക്ക​ൾ വ​ന്ന് കൂ​ട്ടി​കൊ​ണ്ടുപോ​യി. 2020 ജൂ​ൺ 22നാ​ണ് മേ​ൽ​പ​റ​മ്പ പോ​ലീ​സ് തെ​രു​വി​ൽ​നി​ന്നും ക​ണ്ടെ​ത്തി അ​റി​വ​ഴ​ക​നെ സ്നേ​ഹാ​ല​യ​ത്തി​ൽ എ​ത്തി​ച്ച​ത്.
മാ​സ​ങ്ങ​ളു​ടെ പ​രി​ച​ര​ണ​ത്തി​ന് ശേ​ഷം മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും സു​ഖം പ്രാ​പി​ച്ച അ​റി​വ​ഴ​ക​ൻ, വീ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ഈ​ശോ​ദാ​സി​നെ അ​റി​യി​ക്കു​ക​യും സ​ഹോ​ദ​ര​ന്‍റെ ന​മ്പ​ർ എ​ഴു​തി ന​ൽ​കു​ക​യും ചെ​യ്തു. സ​ഹോ​ദ​ര​നെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്ത​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം അ​റി​വ​ഴ​ക​ന്‍റെ സ​ഹോ​ദ​ര​ൻ മ​ണി​വാ​സ​നും ചി​റ്റ​പ്പ​ൻ കെ. ​ശ​ങ്ക​റും സ്നേ​ഹാ​ല​യ​ത്തി​ൽ​വ​ന്ന് അ​റി​വ​ഴ​ക​നെ സ്വ​ഭ​വ​ന​മാ​യ ഗൂ​ഡ​ല്ലൂ​ർ​ക്ക് കൊ​ണ്ടു​പോ​യി.
വ​ഴി​മാ​റി​പ്പോ​യ ജീ​വി​ത​യാ​ത്ര​യി​ൽ​നി​ന്ന് കു​ടും​ബ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ എ​ത്താ​ന​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​റി​വ​ഴ​ക​ൻ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം യാ​ത്ര​തി​രി​ച്ച​ത്