തെ​ക്കി​ൽ-ആ​ല​ട്ടി റോ​ഡ് നി​ർ​മാ​ണം: കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Friday, September 17, 2021 8:35 AM IST
ബ​ന്ത​ടു​ക്ക: നാ​ല് മാ​സ​മാ​യി നി​ർ​ത്തി​വ​ച്ച തെ​ക്കി​ൽ-​ആ​ല​ട്ടി റോ​ഡി​ന്‍റെ ബ​ന്ത​ടു​ക്ക ടൗ​ണി​ലെ 300 മീ​റ്റ​ർ റോ​ഡ് പ​ണി പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് കു​റ്റി​ക്കോ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ധ​ർ​ണ സ​മ​രം ന​ട​ത്തി. കെ​ട്ടി​ട ഉ​ട​മ കാ​സ​ർ​ഗോ​ഡ് മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ത​ട​സ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത് ക​ഴി​ഞ്ഞ മാ​സം പി​ൻ​വ​ലി​ച്ചി​ട്ടും അ​തി​നു​ള്ള കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് രേ​ഖാ​മൂ​ലം ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ധ​ർ​ണ സ​മ​രം ന​ട​ത്തി​യ​ത്.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബ​ല​രാ​മ​ൻ ന​മ്പ്യാ​ർ, പ​വി​ത്ര​ൻ സി. ​നാ​യ​ർ, ജോ​സ് പാ​റ​ത്ത​ട്ടേ​ൽ, തോ​മ​സ് കീ​ച്ചേ​രി, കു​ഞ്ഞി​രാ​മ​ൻ ത​വ​നം, ഒ.​വി. വി​ജ​യ​ൻ, നാ​രാ​യ​ണ​ൻ നാ​യ​ർ മാ​വി​ലാം​കോ​ട്ട, ഐ.​എ​സ്. വ​സ​ന്ത​ൻ, മ​ണി​ക​ണ്ഠ​ൻ ഓ​ബ​യി​ൽ, മാ​ധ​വ​ൻ ചി​റ​ക്കാ​ൽ,സി​ബി​ൻ ബ​ന്ത​ടു​ക്ക, നാ​രാ​യ​ണ​ൻ പ​ള്ള​ക്കാ​ട്, രാ​ധാ​കൃ​ഷ്ണ​ൻ ക​ന​ക്ക​നം കോ​ടി, പ​ങ്ക​ജാ​ക്ഷ​ൻ, മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​ട​നെ റോ​ഡി​ന്‍റെ പ​ണി പു​ന​രാ​രം​ഭി​ക്കാ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.