ബ​ന്ത​ടു​ക്ക ടൗ​ണി​ലെ റോ​ഡ് ന​വീ​ക​ര​ണം: ഐ​എ​ന്‍​ടി​യു​സി പ്ര​തി​ഷേ​ധിച്ചു
Sunday, September 19, 2021 1:30 AM IST
ബ​ന്ത​ടു​ക്ക: തെ​ക്കി​ല്‍-​ആ​ല​ട്ടി റോ​ഡി​ന്‍റെ ബ​ന്ത​ടു​ക്ക ടൗ​ണി​ലെ 300 മീ​റ്റ​ര്‍ റോ​ഡി​ന്‍റെ പ​ണി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ന്‍​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ന്ത​ടു​ക്ക ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. നി​ർ​മാ​ണം നി​ല​ച്ച് ചെ​ളി​ക്കു​ള​മാ​യ ടൗ​ണി​ല്‍ ഓ​ട്ടോ-​ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ദു​രി​ത​മ​നു​ഭ​വി​ക്കു​മ്പോ​ള്‍ എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മാ​ത്ര​മേ പ​ണി പു​ന​രാ​രം​ഭി​ക്കാ​വൂ എ​ന്ന നി​ര്‍​ബ​ന്ധ​ബു​ദ്ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ഐ​എ​ന്‍​ടി​യു​സി നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. മു​ളി​യാ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, പ​വി​ത്ര​ന്‍ സി. ​നാ​യ​ര്‍, കു​ഞ്ഞി​രാ​മ​ന്‍ ത​വ​നം, ഒ.​വി. വി​ജ​യ​ന്‍, തോ​മ​സ് കീ​ച്ചേ​രി, മാ​ധ​വ​ന്‍ ചി​റ​ക്കാ​ല്‍, അ​നി​രു​ദ്ധ​ന്‍, മ​ണി​ക​ണ്ഠ​ന്‍, മു​ഹ​മ്മ​ദ് കു​ഞ്ഞി, ജെ​യ്ന്‍റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.