ച​ന്തേ​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ സ​ത്യ​ഗ്ര​ഹം മൂ​ന്നു ദി​വ​സം പി​ന്നി​ട്ടു
Friday, September 24, 2021 1:12 AM IST
പി​ലി​ക്കോ​ട്: ച​ന്തേ​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഒ​രു ട്രെ​യി​നി​നും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് റെ​യി​ല്‍​വെ യൂ​സേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം മൂ​ന്നു​ദി​വ​സം പി​ന്നി​ട്ടു. മൂ​ന്നാം​ദി​ന​ത്തി​ല്‍ പി​ലി​ക്കോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം കെ. ​ന​വീ​ന്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​യി​ല്‍​വേ യൂ​സേ​ഴ്‌​സ് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സി. റീ​ന, കെ. ​ബാ​ല​ച​ന്ദ്ര​ന്‍ ഗു​രു​ക്ക​ള്‍, ര​മാ രാ​ജ​ന്‍, കെ.​എം. വി​ജ​യ​ന്‍, വി. ​ച​ന്ദ്ര​ന്‍, കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, കെ. ​ഗൗ​രി, കെ.​വി. ബാ​ബു, എ​ന്‍. കി​ഷോ​ര്‍ കു​മാ​ര്‍, മു​ള്ളി​ക്കീ​ല്‍ മോ​ഹ​ന​ന്‍, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.