സമൂഹ മാ​ധ്യ​മ​ങ്ങ​ള്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​മാ​കാ​തി​രി​ക്കാ​ന്‍ പു​തു​ത​ല​മു​റ മു​ന്‍​കൈ​യെ​ടു​ക്ക​ണം: ജ​സ്റ്റീ​സ് വി​നോ​ദ്ച​ന്ദ്ര​ന്‍
Sunday, October 17, 2021 12:41 AM IST
കാ​സ​ര്‍​ഗോ​ഡ്: സമൂഹ മാ​ധ്യ​മ​ങ്ങ​ള്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​മാ​കാ​തി​രി​ക്കാ​ന്‍ പു​തു​ത​ല​മു​റ മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി​യും സ്റ്റേ​റ്റ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ര്‍​മാ​നു​മാ​യ ജ​സ്റ്റീ​സ് കെ. ​വി​നോ​ദ്ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​രി​യ​ര്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സൈ​ബ​ര്‍ നി​യ​മ ക്ലാ​സും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ശാ​ല​മാ​യ സൈ​ബ​ര്‍​ലോ​കം പ​ക​രു​ന്ന അ​റി​വു​ക​ള്‍ ശ​രി​യാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് വി​നോ​ദ് ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. താ​ത്പ​ര്യ​മു​ള്ള മേ​ഖ​ല​ക​ളി​ല്‍ ല​ക്ഷ്യം കൈ​വ​രി​ക്കാ​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സാ​ധി​ക്ക​ണം. സമൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​ള്ള പ്ര​വ​ര്‍​ത്ത​നം വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ ച​തി​ക്കു​ഴി​ക​ളി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ ക​രു​ത​ലു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ദ്ദേ​ഹം ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ്, കാ​സ​ര്‍​ഗോ​ഡ് ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം. ​നാ​രാ​യ​ണ​ഭ​ട്ട്, കു​ടും​ബ​കോ​ട​തി ജ​ഡ്ജി ടി.​കെ. ര​മേ​ഷ് കു​മാ​ര്‍, താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ന്‍ കെ.​പി. സു​നി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷൈ​ജി​ത്ത് ക​രു​വ​ക്കോ​ടും സൈ​ബ​ര്‍ നി​യ​മ​ത്തെ​ക്കു​റി​ച്ച് പി.​ആ​ര്‍. ശ്രീ​നാ​ഥും ക്ലാ​സെ​ടു​ത്തു.