മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ
Sunday, October 17, 2021 12:41 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ലും ക​ന​ത്ത മ​ഴ. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ ആ​രം​ഭി​ച്ച മ​ഴ പ​ല​യി​ട​ങ്ങ​ളി​ലും രാ​ത്രി വൈ​കി​യും തു​ട​രു​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​തി​മൂ​ലം മാ​ലോം വി​ല്ലേ​ജി​ല്‍ കൊ​ന്ന​ക്കാ​ട് കൂ​ളി​മ​ട​യി​ലെ ര​ണ്ട് കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. രാ​ജ​ന്‍, സ​തീ​ഷ് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​യ​ത്. ചി​റ്റാ​രി​ക്കാ​ല്‍-​ചെ​റു​പു​ഴ റോ​ഡി​ല്‍ അ​രി​യി​രു​ത്തി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന് സ​മീ​പം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നാ​ല്‍ ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ല​യോ​ര​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​ത​ബ​ന്ധ​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.