കൊ​ന്ന​ക്കാ​ട് കോ​ണ്‍​ഗ്ര​സ് ഭ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 25, 2021 1:13 AM IST
കൊ​ന്ന​ക്കാ​ട്: കൊ​ന്ന​ക്കാ​ട് ടൗ​ണി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച കോ​ണ്‍​ഗ്ര​സ് ഭ​വ​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, ഒ​മ്പ​ത്, 10 വാ​ര്‍​ഡു​ക​ള്‍ ചേ​ര്‍​ത്തു രൂ​പീ​ക​രി​ച്ച കൊ​ന്ന​ക്കാ​ട് ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ദേ​ശീ​യ നേ​താ​ക്ക​ളു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം നി​ര്‍​വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ന്‍ ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, എ​ന്‍.​ജെ. മാ​ത്യു, പി.​സി. ര​ഘു​നാ​ഥ​ന്‍, ബി​ന്‍​സി ജെ​യി​ന്‍, മോ​ന്‍​സി ജോ​യ്, എ​ന്‍.​ടി. മാ​ത്യു, ര​തീ​ഷ് ഒ​ന്നാ​മ​ന്‍, ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ് ക​ട​വ​ന്‍, ആ​ന്‍​ഡ്രൂ​സ് വ​ട്ട​ക്കു​ന്നേ​ല്‍, ജെ​യി​ന്‍ തോ​ക്കാ​നാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.