ലീ​ഡ്‌ ബാ​ങ്ക്‌ വാ​യ്‌​പാ​മേ​ള 30 ന്
Thursday, October 28, 2021 1:15 AM IST
കാ​സ​ർ​ഗോ​ഡ്: 75-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ ചേ​ർ​ന്നു വാ​യ്‌​പാ​മേ​ള ഒ​രു​ക്കു​ന്നു. കോ​വി​ഡി​നു ശേ​ഷം സ​മ്പ​ത്ത്‌ വ്യ​വ​സ്ഥ​ക്ക്‌ ഉ​ണ​ർ​വ്‌ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മേ​ള​യെ​ന്ന്‌ ജി​ല്ലാ ലീ​ഡ്‌ ബാ​ങ്ക്‌ മാ​നേ​ജ​ർ എ​ൻ. ക​ണ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
30 ന് ​കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ്‌ സ്‌​റ്റാ​ൻ​ഡി​ന്് സ​മീ​പ​ത്തെ ജീ​വാ​സ്‌ മാ​ന​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ ബാ​ങ്കു​ക​ളു​ടെ 29 സ്‌​റ്റാ​ളു​ക​ൾ ഒ​രു​ക്കും. കാ​ർ​ഷി​ക, വ്യ​വ​സാ​യി​ക, ഭ​വ​ന, വാ​ഹ​ന, വ്യ​ക്തി​ഗ​ത വാ​യ്‌​പ​ക​ളെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നും വാ​യ്‌​പ ല​ഭ്യ​മാ​ക്കാ​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വാ​യ്‌​പ​യ്ക്കു​ള്ള അ​പേ​ക്ഷാ ഫോ​റ​വും സ്‌​റ്റാ​ളി​ൽ ല​ഭി​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളാ​യ പി​എം​എ​സ്‌​ബി​വൈ, പി​എം​ജെ​ബി​വൈ, എ​പി​വൈ, എ​സ്‌​എ​സ്‌​വൈ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചും ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗി​നെ​ക്കു​റി​ച്ചും അ​റി​യാ​നാ​വും.
ന​ബാ​ർ​ഡ്‌, ഖാ​ദി​ബോ​ർ​ഡ്‌ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും മേ​ള​യി​ൽ സ​ഹ​ക​രി​ക്കു​ന്നു. ജി​ല്ലാ ലീ​ഡ്‌ ബാ​ങ്കാ​യ കാ​ന​റ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മേ​ള രാ​വി​ലെ 10 ന് ​തു​ട​ങ്ങി വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​ട​രും. ആ​ർ​ഡി​ഒ അ​തു​ൽ സ്വാ​മി​നാ​ഥ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്‌ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​വും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​സ്‌​ബി​ഐ കാ​ഞ്ഞ​ങ്ങാ​ട്‌ എ​ജി​എം അ​നു ര​ഘു​രാ​ജ​ൻ, കാ​ന​റ ബാ​ങ്ക്‌ മേ​ഖ​ലാ മേ​ധാ​വി എ​ച്ച്‌. ശ​ശി​ധ​ർ ആ​ചാ​ര്യ, കേ​ര​ള ഗ്രാ​മീ​ൺ​ബാ​ങ്ക്‌ മേ​ഖ​ലാ മാ​നേ​ജ​ർ വി.​എം. പ്ര​ഭാ​ക​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.