ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്പൗ​ണ്ടി​ൽ പാ​ര്‍​ക്കിം​ഗ് ഫീ​സ്
Wednesday, December 1, 2021 1:12 AM IST
പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​മ്പൗ​ണ്ടി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ൽ പാ​ര്‍​ക്കിം​ഗ് ഫീ​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് 20 രൂ​പ​യും മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് 10 രൂ​പ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​ഞ്ചു​രൂ​പ​യു​മാ​ണ് ഫീ​സ്. നാ​ലു​മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്കു ക​ണ​ക്കാ​ക്കി​യാ​ണ് ഫീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ര്‍​ക്കിം​ഗ് ഫീ​സ് ഇ​ള​വു ചെ​യ്ത സൂ​ചി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ത് തെ​ളി​യി​ക്കു​ന്ന ഔ​ദ്യോ​ഗി​ക​മു​ദ്ര പ​തി​ച്ചി​രി​ക്ക​ണം. പാ​ര്‍​ക്കിം​ഗ് ഫീ​സ് ഇ​ന​ത്തി​ല്‍ ല​ഭി​ക്കു​ന്ന തു​ക ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്കു​വേ​ണ്ടി​യാ​ണു വി​നി​യോ​ഗി​ക്കു​ക. ക​ണ്ണൂ​ര്‍ കു​ടും​ബ​ശ്രീ മി​ഷ​നു​മാ​യി ചേ​ര്‍​ന്നാ​ണു മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പാ​ര്‍​ക്കിം​ഗ് സ​മ്പ്ര​ദാ​യം ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്.