പ​തി​ന​ഞ്ചു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​ന് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്
Wednesday, December 1, 2021 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​മ്പ​ല​ത്ത​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ പ​തി​ന​ഞ്ചു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വി​നെ 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും അ​ര​ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു.
ബേ​ളൂ​ര്‍ പൊ​ട​വ​ടു​ക്ക​ത്തെ റാ​ണാ​പ്ര​താ​പി (30) നാ​ണ് ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ്(​ഒ​ന്ന്) കോ​ട​തി ജ​ഡ്ജി എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റു​മാ​സം​കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.
2016 ഫെ​ബ്രു​വ​രി 21 നും ​അ​തി​നു മു​മ്പ് പ​ല ദി​വ​സ​ങ്ങ​ളി​ലും റാ​ണാ​പ്ര​താ​പ് പ​തി​ന​ഞ്ചു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. അ​മ്പ​ല​ത്ത​റ എ​സ്‌​ഐ ആ​യി​രു​ന്ന കെ.​വി. ശ​ശീ​ന്ദ്ര​നാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി.