ശി​ശു സം​ര​ക്ഷ​ണ​സ​മി​തി​ക​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ക്കും
Monday, December 6, 2021 1:17 AM IST
കാ​സ​ർ​ഗോ​ഡ്: കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി വി​വി​ധ വ​കു​പ്പു​ക​ള്‍ വ​ഴി ന​ട​പ്പാ​ക്കി വ​രു​ന്ന സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രു കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നും കു​ട്ടി​ക​ള്‍​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും​വേ​ണ്ടി വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പ് ന​ട​പ്പാ​ക്കി​വ​രു​ന്ന സം​യോ​ജി​ത ശി​ശു സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത്രി​ത​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഡി​സം​ബ​ര്‍ 20 ന​കം ശി​ശു സം​ര​ക്ഷ​ണ സ​മി​തി​ക​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ന്‍ ജി​ല്ലാ​ത​ല ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ബ്ലോ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ത​ല ക​മ്മി​റ്റി​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് സം​സ്ഥാ​ന ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന ബാ​ല സൗ​ഹൃ​ദ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 30 ന് ​കാ​ഞ്ഞ​ങ്ങാ​ട് പ​രി​ശീ​ല​നം ന​ല്‍​കും.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി. ​സൂ​ര്യ​നാ​രാ​യ​ണ​ന്‍, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​എ. ബി​ന്ദു, പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​ജി. ഫൈ​സ​ല്‍, കെ. ​ശു​ഹൈ​ബ്, ചൈ​ല്‍​ഡ് ലൈ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നീ​ഷ് ജോ​സ്, ഡി​സി​പി യു​സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ എം.​എ. ശോ​ഭ, ഡി​സി​പി​യു കൗ​ണ്‍​സി​ല​ര്‍ ജ​സ്‌​ന പി. ​മാ​ത്യൂ, ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി യു. ​പ്രേ​മ​ന്‍, ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡ് അം​ഗം ബി. ​മോ​ഹ​ന്‍​കു​മാ​ര്‍, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി മെം​ബ​ര്‍ ശി​വ​പ്ര​സാ​ദ്, കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ ര​മാ​ന​ന്ദ​ന്‍ കോ​ടോ​ത്ത്, എം​സി​എ​ച്ച് ഓ​ഫീ​സ​ര്‍ എ​ന്‍.​ജി. ത​ങ്ക​മ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.