ക​ള്ളി​ല്‍ സ്പി​രി​റ്റ് ക​ല​ർ​ത്തി​യ ആ​റ് കള്ള് ഷാ​പ്പു​ക​ള്‍ പൂ​ട്ടി സീ​ല്‍ ചെ​യ്തു
Thursday, January 20, 2022 1:04 AM IST
ക​രി​ന്ത​ളം: ക​ള്ളി​ല്‍ കൂ​ടി​യ അ​ള​വി​ല്‍ സ്പി​രി​റ്റ് ക​ല​ര്‍​ത്തി വി​ല്പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കി​നാ​നൂ​ര്‍ റേ​ഞ്ചി​ല്‍ ആ​റ് ക​ള്ള് ഷാ​പ്പു​ക​ള്‍ എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ പൂ​ട്ടി സീ​ല്‍ ചെ​യ്തു. ലൈ​സ​ന്‍​സി ഉ​ട​മ​യാ​യ പെ​രി​യ​ങ്ങാ​ന​ത്തെ ഇ.​കെ. ര​ഘു​വി​നെ​തി​രേ കേ​സെ​ടു​ത്തു. ഷാ​പ്പു​ക​ളി​ല്‍ ക​ള്ളി​ന് വീ​ര്യം കൂ​ട്ടാ​ന്‍ സ്പി​രി​റ്റും മ​റ്റും ചേ​ര്‍​ക്കു​ന്ന​താ​യി നേ​ര​ത്തേ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വി​ടെ​നി​ന്നും ക​ള്ളി​ന്‍റെ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വ​യി​ല്‍ ഈ​ഥേ​ല്‍ ആ​ല്‍​ക്ക​ഹോ​ളി​ന്‍റെ അം​ശം അ​ള​വി​ല്‍ കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ലെ​ത്തി മാ​ല​മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: ബൈ​ക്കി​ലെ​ത്തി സ്വ​ർ​ണ​മാ​ല ത​ട്ടി​പ്പ​റി​ക്കു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ഡി​യ​നി​ലെ ന​സ​റു​ദീ (22) നെ​യാ​ണ് ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ട​ന്ന​ക്കാ​ട് ശ്രീ​നാ​രാ​യ​ണ ട്രെ​യി​നിം​ഗ് സ്കൂ​ളി​ൽ സ​മീ​പ​ത്തെ ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ രോ​ഹി​ണി(56)​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന് ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണ​മാ​ല ത​ട്ടി​പ്പ് ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് ന​സ​റു​ദീ​നെ പി​ടി​കൂ​ടി​യ​ത്.