കെ-​റെ​യി​ൽ കു​റ്റി​ക്ക് റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധം
Tuesday, May 17, 2022 1:08 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ-​റെ​യി​ൽ കു​റ്റി സ്ഥാ​പി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ നി​ർ​ത്തി​യ​താ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സി​ൽ​വ​ർ ലൈ​നി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തീ​കാ​ത്മ​ക കെ-​റെ​യി​ൽ കു​റ്റി​ക്ക് റീ​ത്ത് വ​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് നു​ള്ളി​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശ്വ​തി, സ​ത്യ​നാ​ഥ​ൻ പ​ത്ര​വ​ള​പ്പി​ൽ, ഉ​നൈ​സ് ബേ​ഡ​കം, രോ​ഹി​ത് ഏ​റു​വാ​ട്ട്, രാ​ഹു​ൽ രാം​ന​ഗ​ർ, ടി.​വി.​ആ​ർ.​സൂ​ര​ജ്‌, എ​ച്ച്.​ആ​ർ.​വി​നീ​ത്, ഒ.​വി.​ര​തീ​ഷ്, കൃ​ഷ്ണ​ലാ​ൽ, ശി​ഹാ​ബ്‌ കാ​ർ​ഗി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.