പൈ​തൃ​ക കെ​ട്ടി​ടം മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു
Tuesday, May 17, 2022 1:08 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഗു​രു ച​ന്തു പ​ണി​ക്ക​ര്‍ സ്മാ​ര​ക ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പൈ​തൃ​ക കെ​ട്ടി​ടം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. 1915 ല്‍ ​പ​ണി​ക​ഴി​പ്പി​ച്ച സ്‌​കൂ​ള്‍ കെ​ട്ടി​ട​മാ​ണ് മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ച​ത്. ക​ഥ​ക​ളി ആ​ചാ​ര്യ​ന്‍ ഗു​രു ച​ന്തു​പ്പ​ണി​ക്ക​രു​ടെ ജ​ന്മ​സ്ഥ​ല​മാ​യ ഇ​ള​മ്പ​ച്ചി​യി​ലാ​ണ് സ്‌​കൂ​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ര്‍​ഥ​മാ​ണ് സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ര്‍ ഗ​വ​ണ്‍​മെ​ന്റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗു​രു ച​ന്തു​പ്പ​ണി​ക്ക​ര്‍ സ്മാ​ര​ക ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഇ​ള​മ്പ​ച്ചി എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്ത​ത്. ഗു​രു ച​ന്തു പ​ണി​ക്ക​ര്‍ ജ​നി​ച്ചു വ​ള​ര്‍​ന്ന വീ​ടി​നോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന വി​ദ്യാ​ല​യ​മാ​ണി​ത്.1958 ല്‍ ​ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​ല്‍ നി​ന്ന് കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ പു​ര​സ്‌​കാ​ര​മാ​യ വീ​ര​ശൃം​ഖ​ല അ​ട​ക്കം നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട് അ​ദ്ദേ​ഹം. 1875 ല്‍ ​ഇ​ള​മ്പ​ച്ചി​യി​ല്‍ ജ​നി​ച്ച ഗു​രു ച​ന്തു പ​ണി​ക്ക​ര്‍ 1969 ല്‍ ​മ​രി​ച്ചു. സ്‌​കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നും മ​റ്റു​മു​ള്ള ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ മ​ന്ത്രി​ക്ക് കൈ​മാ​റി. സ്‌​കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​ന് വേ​ണ്ടു​ന്ന എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം ​മ​നു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​പി.​സു​നീ​റ, കെ.​എ​ന്‍. വി. ​ഭാ​ര്‍​ഗ​വി, പ്രി​ന്‍​സി​പ്പ​ൽ പി.​കെ.​ഹ​രീ​ന്ദ്ര​ന്‍, മു​ഖ്യാ​ധ്യാ​പി​ക പി.​ലീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പ്ര​സാ​ദ്, ഫോ​ക് ലാ​ന്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​വി.​ജ​യ​രാ​ജ​ന്‍ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.