സി​പി​എ​മ്മി​ന്‍റെ ജ​ന​വി​ശ്വാ​സ​ത്തെ ത​ക​ര്‍​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മം: എ. ​വി​ജ​യ​രാ​ഘ​വ​ന്‍
Thursday, June 23, 2022 12:59 AM IST
പ​യ്യ​ന്നൂ​ര്‍: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ വി​ശ്വാ​സ​വും സ്‌​നേ​ഹ​വും അ​ര്‍​പ്പി​ച്ച പാ​ര്‍​ട്ടി​യാ​ണ് സി​പി​എ​മ്മെ​ന്നും ഈ ​വി​ശ്വാ​സ​ത്തെ ക​ടു​കി​ട​പോ​ലും കു​റ​യ്ക്കു​ന്ന പ്ര​സ്ഥാ​ന​മ​ല്ലി​തെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍. സി​പി​എം വെ​ള്ളൂ​ര്‍ ഈ​സ്റ്റ് ബ്രാ​ഞ്ച് ക​മ്മി​റ്റി വെ​ള്ളൂ​ര്‍ രാ​മ​ന്‍​കു​ള​ത്ത് പു​തു​താ​യി നി​ര്‍​മി​ച്ച പി. ​ക​ണ്ണ​ന്‍ നാ​യ​ര്‍ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ര്‍​പ​റേ​റ്റ് പ്ര​മാ​ണി​മാ​രു​ടെ സം​ഭാ​വ​ന വാ​ങ്ങി​ല്ലെ​ന്നു തീ​രു​മാ​നി​ച്ച പാ​ര്‍​ട്ടി​യാ​ണി​ത്. പാ​ര്‍​ട്ടി​ക്കു​ള്ള ജ​ന​പി​ന്തു​ണ​യെ​യും വി​ശ്വാ​സ​ത്തെ​യും ത​ക​ര്‍​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​രി​ലെ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ പാ​ര്‍​ട്ടി ചെ​റു​ത്തു തോ​ല്‍​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വി. ​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ പ​താ​ക ഉ​യ​ര്‍​ത്തി. മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ സി. ​കൃ​ഷ്ണ​ന്‍, ടി.​വി. രാ​ജേ​ഷ്, പി. ​സ​ന്തോ​ഷ്, കെ.​പി. ജ്യോ​തി, സ​രി​ന്‍ ശ​ശി, എ​ന്‍. അ​ബ്ദു​ള്‍ സ​ലാം, കെ.​വി. സു​ധാ​ക​ര​ന്‍, എം. ​സു​നി​ല്‍​കു​മാ​ര്‍, പി.​പി. കോ​മ​ള​വ​ല്ലി, പി.​സി. സ​നൂ​പ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.