ബ​ഫ​ര്‍​സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പു​ന​ര്‍​വി​ചി​ന്ത​നം ന​ട​ത്ത​ണ​മെ​ന്ന് വൈ​ദി​ക​രു​ടെ യോ​ഗം
Saturday, July 2, 2022 1:07 AM IST
രാ​ജ​പു​രം: മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ അ​ധ്വാ​ന​ശേ​ഷി​യെ പോ​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ബ​ഫ​ര്‍​സോ​ണ്‍ സം​ബ​ന്ധി​ച്ച സു​പ്രീ​കോ​ട​തി വി​ധി തി​രു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന് രാ​ജ​പു​രം, പ​ന​ത്ത​ടി ഫൊ​റോ​ന​ക​ളി​ലെ വൈ​ദി​ക​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​ടി​യേ​റ്റ മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​യ കാ​ഞ്ഞ​ങ്ങാ​ട് - പാ​ണ​ത്ത​ര്‍ ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ള്ളാ​ര്‍ ആ​ശ്ര​മ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ന് ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ.​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍, ഫാ.​തോ​മ​സ് പ​ട്ടാം​കു​ളം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.