ടീം ​ബേ​ഡ​കം കു​ടും​ബ​ശ്രീ ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് ക​മ്പ​നി ഉ​ദ്ഘാ​ട​നം നാ​ളെ
Monday, August 15, 2022 1:20 AM IST
കു​ണ്ടം​കു​ഴി: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ഉ​ത്പാ​ദ​ന​ത്തി​ലും വി​പ​ണ​ന​ത്തി​ലും പു​തി​യ മാ​തൃ​കാ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ല്‍ ആ​രം​ഭി​ച്ച ടീം ​ബേ​ഡ​കം ഫാ​ര്‍​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ നി​ര്‍​വ​ഹി​ക്കും. സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​യും ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മു​ന്‍​കൈ​യി​ല്‍ വ​നി​ത​ക​ള്‍ മാ​ത്രം ഓ​ഹ​രി ഉ​ട​മ​ക​ളാ​യാ​ണ് ക​മ്പ​നി രൂ​പീ​ക​രി​ച്ച​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് ഓ​ഹ​രി സ​മാ​ഹ​രി​ച്ച​ത്. 1000 രൂ​പ​യാ​യി​രു​ന്നു ഒ​രു ഓ​ഹ​രി​യു​ടെ വി​ല. 3772 ഓ​ഹ​രി ഉ​ട​മ​ക​ളാ​ണ് നി​ല​വി​ല്‍ ക​മ്പ​നി​ക്കു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 50 ക്ല​സ്റ്റ​റു​ക​ള്‍ രൂ​പീ​ക​രി​ച്ച് അ​വ​യി​ലൂ​ടെ ജൈ​വ കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ള്‍ ബ്രാ​ന്‍​ഡ് ചെ​യ്ത് വി​പ​ണി​യി​ല്‍ എ​ത്തി​ക്കും. ഷെ​യ​ര്‍ ഉ​ട​മ​ക​ളു​ടെ എ​ല്ലാ കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ളും ന​ല്ല വി​ല​യ്ക്ക് വി​റ്റ​ഴി​ക്കാ​നും ക​മ്പ​നി അ​വ​സ​ര​മൊ​രു​ക്കും. കൂ​ടും കോ​ഴീം എ​ന്ന മാ​തൃ​കാ പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ലെ മു​പ്പ​തോ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മു​ട്ട​ക്കോ​ഴി​ക​ളെ വി​ത​ര​ണം ചെ​യ്ത് ക​മ്പ​നി​യു​ടെ പൗ​ള്‍​ട്രി ഹാ​ച്ച​റി വി​ഭാ​ഗം ഇ​തി​ന​കം ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യി​ട്ടു​ണ്ട്.
പു​തി​യ സം​രം​ഭ​ങ്ങ​ള്‍​ക്കാ​യി ക​മ്പ​നി​യു​ടെ പേ​രി​ല്‍ എ​രി​ഞ്ഞി​പ്പു​ഴ​യ്ക്ക് സ​മീ​പം ആ​ന​ന്ദ​മ​ഠം എ​ന്ന സ്ഥ​ല​ത്ത് 28 ഏ​ക്ക​ര്‍ സ്ഥ​ലം സ്വ​ന്ത​മാ​യി വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ഇ​തി​നു​ള്ള ധാ​ര​ണാ​പ​ത്രം സ്ഥ​ല​മു​ട​മ​ക​ളു​ടെ പ്ര​തി​നി​ധി വി.​കെ.​രാ​ഘ​വ​ന്‍ നാ​യ​രി​ല്‍ നി​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ധ​ന്യ ഏ​റ്റു​വാ​ങ്ങി. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യ പ​ന​ക്കു​ളം ത​ട്ടി​നും പൊ​ലി​യം​തു​രു​ത്ത് ടൂ​ഫി​സം വി​ല്ലേ​ജി​നും ഇ​ട​യി​ലാ​യാ​ണ് ഈ ​സ്ഥ​ലം സ്ഥി​തി​ചെ​യ്യു​ന്ന​ത്.​
ഡി​സം​ബ​ര്‍ 31 ന​കം സ്ഥ​ല​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ധാ​ര​ണ. ഇ​വി​ടെ ഹൈ​ടെ​ക് ഫാ​മു​ക​ള്‍, വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം, ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​ർ, മാ​തൃ​കാ കൃ​ഷി​യി​ടം എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഒ​രു മാ​തൃ​കാ കാ​ര്‍​ഷി​ക ഗ്രാ​മം ഒ​രു​ക്കാ​നാ​ണ് പ​ദ്ധ​തി.
പ​ദ്ധ​തി​ക​ള്‍​ക്കാ​യി കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ന​ബാ​ര്‍​ഡും ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. കെ.​പ്ര​സ​ന്ന എം​ഡി​യാ​യി 13 അം​ഗ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ആ​ണ് ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്.