പി​എ​സ്‌സി ​ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷാ​കേ​ന്ദ്രം കാ​സ​ർ​ഗോ​ട്ട്
Thursday, August 18, 2022 12:57 AM IST
കാ​സ​ർ​ഗോ​ഡ്: പി​എ​സ്‌​സി ജി​ല്ലാ ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷാ​കേ​ന്ദ്രം പി​എ​സ് സി ​ചെ​യ​ര്‍​മാ​ന്‍ എം.​കെ.​സ​ക്കീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​എ​സ് സി ​അം​ഗം സി.​സു​രേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (കെ​ട്ടി​ട വി​ഭാ​ഗം) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ മു​ഹ​മ്മ​ദ് മു​നീ​ര്‍, പി​എ​സ് സി ​കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഓ​ഫീ​സ​ര്‍ വി.​വി.​പ്ര​മോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി​എ​സ്‌​സി അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി വി.​ബി. മ​നു​കു​മാ​ര്‍ സ്വാ​ഗ​ത​വും ജി​ല്ലാ ഓ​ഫീ​സ​ര്‍ പി. ​ഉ​ല്ലാ​സ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ജി​ല്ല​യി​ല്‍ പി​എ​സ്‌​സി ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷാ കേ​ന്ദ്രം നി​ല​വി​ല്‍ വ​ന്ന​തോ​ടെ കു​റ​ഞ്ഞ അ​പേ​ക്ഷ​ക​രു​ള്ള ത​സ്തി​ക​ക​ളി​ലേ​ക്കും വ​കു​പ്പു​ത​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ​ക​ള്‍ ഇ​നി ജി​ല്ല​യി​ല്‍ ത​ന്നെ എ​ഴു​താം. കാ​സ​ര്‍​ഗോ​ഡ് പു​ലി​ക്കു​ന്ന് പി​എ​സ്‌​സി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍ ത​ന്നെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന പി​എ​സ്‌​സി ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ ഒ​രേ സ​മ​യം 231 പേ​ര്‍​ക്ക് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാ​നാ​കും. ഏ​ക​ദേ​ശം പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ നേ​രി​ടു​ന്ന പ​രീ​ക്ഷ​യി​ല്‍ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് പോ​കേ​ണ്ട അ​വ​സ്ഥ ഇ​നി ഉ​ണ്ടാ​കി​ല്ല. ഒ​പ്പം ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലു​ള്ള​വ​ര്‍​ക്കും കാ​സ​ര്‍​ഗോ​ഡ് വ​ന്ന് ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാം.
സം​സ്ഥാ​ന​ത്തെ ഏ​ഴാ​മ​ത്തെ ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​ണി​ത്. നേ​ര​ത്തെ ജി​ല്ല​യി​ലെ ര​ണ്ട് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലാ​യി​രു​ന്നു ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്ന​ത്.
ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​ര​ത്തെ ത​ന്നെ ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തേ​ണ്ടി വ​ന്നി​രു​ന്നു. പു​തി​യ ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷാ കേ​ന്ദ്രം നി​ല​വി​ല്‍ വ​ന്ന​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി​ഭാ​ര​വും കു​റ​യും.