കെജിഒഎ പഠനക്യാമ്പ് നടത്തി
1549115
Friday, May 9, 2025 2:23 AM IST
കാഞ്ഞങ്ങാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലയിലെ ഏരിയ, യൂണിറ്റ് ഭാരവാഹികള്‍ക്ക് പഠനക്ലാസ് നടത്തി. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണബാങ്ക് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന വൈസ്പ്രസിഡന്റ് പി.പി.സുധാകരന് ഉദ്ഘാടനം ചെയ്തു.
മധു കരിമ്പില്‍ അധ്യക്ഷതവഹിച്ചു. കെ.വി.രാഘവന്, കെ.പി.ഗംഗാധരന്, കോളിക്കര രമേശന്, സി.എസ്.സുമേ്,വിക്രം കൃഷ്ണന്, എ.ഷൈന, ഡി.ദിവ്യ, പി.വി.മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.