ഡിവൈഎസ്പിയ്ക്കെതിരേ സിവില്‍ പോലീസ് ഓഫീസറുടെ വധഭീഷണി
1548266
Tuesday, May 6, 2025 2:28 AM IST
കാഞ്ഞങ്ങാട്: ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെ വധിക്കുമെന്ന് സിവില്‍ പോലീസ് ഓഫീസറുടെ ഭീഷണി സന്ദേശം. കാഞ്ഞങ്ങാട് സിവില്‍ പോലീസ് ഓഫീസര്‍ സനൂപ് ജോണ്‍ ആണ് ഭീഷണി സന്ദേശം അയച്ചത്.
പോലീസ് കണ്ട്രോള് വിഭാഗത്തിലെ വാട്സ് ആപ് ഗ്രൂപ്പിലാണ് സനൂപിന്റെ ഭീഷണി സന്ദേശം വന്നത്. എന്നെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നതെന്നും ഞാന്‍ പോകുന്നുണ്ടെങ്കില്‍ ഡിവൈഎസ്പിയെ കൊന്നിട്ടേ പോകുകയുള്ളൂവെന്നും സിവില്‍ പോലീസ് ഓഫീസറുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു.
സനൂപ് അവധി അപേക്ഷ നല്‍കാതെ ഒരാഴ്ച സ്റ്റേഷനില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് താക്കീതെന്ന നിലയില്‍ കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിലും കോട്ടച്ചേരി ട്രാഫിക്കിലും ഡിവൈഎസ്പി അധികചുമതല നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് സനൂപിന്റെ ഭീഷണി സന്ദേശം. മദ്യലഹരിയില്‍ അബദ്ധത്തിലാണ് സന്ദേശമിട്ടതെന്ന് സനൂപ് പറഞ്ഞു.