വലിയ പാമത്തട്ടിലെ 14 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ നിവേദനം നൽകി
1548557
Wednesday, May 7, 2025 2:06 AM IST
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്ത് ഒൻപതാം വാർഡിലെ വലിയ പാമത്തട്ടിലെ 14 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാനുള്ള നിയമതടസം മാറ്റാൻ ഇടപെടണമെന്നും അഞ്ചാം വാർഡിലെ മരുതോം-കപ്പള്ളി റോഡ് കൽവെർട്ടുകൾ പണിത് ടാറിംഗ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടർ കെ.ഇന്പാശേഖറിന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിവേദനം നൽകി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി.ജോസഫ്, വാർഡ് മെംബർമാരായ ബിൻസി ജെയിൻ, മോൻസി ജോയി, പ്രദേശവാസികളായ ബെന്നി കിഴക്കേൽ, ബാലകൃഷ്ണൻ മരുതോം, രാജൻ മരുതോം എന്നിവരും ഒപ്പമുണ്ടായിരുന്നു.