ഇളമ്പച്ചിയിൽ നവീകരിച്ച മിനിസ്റ്റേഡിയം തുറന്നു
1547129
Thursday, May 1, 2025 2:07 AM IST
തൃക്കരിപ്പൂർ: പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12.30 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഇളമ്പച്ചിയിലെ മിനി സ്റ്റേഡിയം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ്. നജീബ്, പഞ്ചായത്തംഗങ്ങളായ ഫായിസ് ബീരിച്ചേരി, ഇ.ശശിധരൻ, എൻജിനിയർ സി.രജീഷ്, ഓവർസിയർ പി.പി.രജിത എന്നിവർ പ്രസംഗിച്ചു.
കളിക്കിടയിൽ സ്റ്റേഡിയത്തിലേക്ക് പുറത്തുനിന്നുള്ളവർ അതിക്രമിച്ചു കടക്കുന്നുവെന്ന പരാതിയും ഫുട്ബോൾ കളിക്കിടെ പന്ത് റോഡിലെത്തുന്ന പ്രശ്നവും പരിഹരിക്കുന്നതിനായി നവീകരിച്ച സ്റ്റേഡിയത്തിന്റെ ഇരുവശങ്ങളിലും ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്.