മയക്കുമരുന്ന് കേസ് പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു
1546950
Wednesday, April 30, 2025 7:25 AM IST
മഞ്ചേശ്വരം: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ പിഐടി എന്‍ഡിപിഎസ് ആക്ട് പ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു. മഞ്ചേശ്വരം ബഡാജെയിലെ സൂരജ് റായിക്കെതിരെയാണ് (27) നടപടി.
എംഡിഎംഎ വില്പനയ്ക്കായി സൂക്ഷിച്ചതിന് സൂരജിനെതിരെ മഞ്ചേശ്വരം, ഉള്ളാള്‍ പോലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകളുണ്ട്.
ജില്ലയില്‍ ആദ്യമായാണ് മയക്കുമരുന്ന് കടത്തുകളില്‍ പ്രതികളായവര്‍ക്കെതിരെ മയക്കുമരുന്ന് കടത്തുകള്‍ തടയുന്നതിനുവേണ്ടി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പിഐടി എന്‍ഡിപിഎസ് ആക്ട് പ്രകാരം ജയിലില്‍ പാര്‍പ്പിക്കുന്നത്.
ഡിവൈഎസ്പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഇ. അനൂപ്കുമാര്‍, എസ്ഐ നാരായണന് നായര്‍, സിപിഒ ന്ദന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.