കാഞ്ഞങ്ങാട് അപ്പസ്തോല രാജ്ഞി പള്ളി തിരുനാളിന് തുടക്കമായി
1546170
Monday, April 28, 2025 2:01 AM IST
കാഞ്ഞങ്ങാട്: അപ്പസ്തോല രാജ്ഞി പള്ളിയിലെ വാര്‍ഷിക തിരുനാള്‍ മഹോത്സവത്തിന് വികാരി ഫാ.ജോണ്സണ് നെടുംപറമ്പില്‍ കൊടിയേറ്റി.
തുടര്‍ന്നു നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കണ്ണൂര്‍ രൂപത സഹായമെത്രാന്‍ റൈറ്റ് റവ.ഡോ.ഡെന്നീസ് കുറുപ്പശേരി കാര്‍മികത്വം വഹിച്ചു.
ഇന്നു മുതല്‍ മെയ് രണ്ടു വരെ വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജിനു ക്ലീറ്റസ്, ഫാ. ജോണ്‍ ലോറന്‍സ്, ഫാ. അനില്‍ അറയ്ക്കല്‍, ഫാ.ജോര്‍ജ് കളപ്പുരയില്‍, ഫാ. ജസ്റ്റിന് എടത്തില്‍, ഫാ. ഷിജോ ഏബ്രഹാം എന്നിവര്‍ കാര്‍മികത്വം വഹിക്കും.
മൂന്നിനു വൈകുന്നേരം 4.30ന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ആന്‍സില്‍ പീറ്റര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ പട്ടണപ്രദക്ഷിണം, സ്നേഹവിരുന്ന്.
സമാപനദിനമായ നാലിന് രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി-കണ്ണൂര്‍ രൂപത സഹായമെത്രാന്‍ റൈറ്റ് റവ.ഡോ. അലക്സ് വടക്കുംതല. വൈകുന്നേരം ആറിന് ഇടവക ജനങ്ങളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍.