പഹൽഗാമിൽ കൊല്ലപ്പെട്ടവർക്കായി മെഴുകുതിരികൾ തെളിച്ച് വ്യാപാരികൾ
1546953
Wednesday, April 30, 2025 7:25 AM IST
രാജപുരം: ജമ്മുകാഷ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാർ യൂണിറ്റിന്റെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിയിച്ചു. യൂണിറ്റ് പ്രസിഡന്റ് ടോമി വി. ജോർജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. ഉമേഷ് തീവ്രവാദവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.