117 വീട്ടുകാരുടെ നികുതി സ്വീകരിക്കാന്‍ നടപടി വേണം: കോണ്‍ഗ്രസ്
1547122
Thursday, May 1, 2025 2:07 AM IST
കാഞ്ഞങ്ങാട്:അജാനൂര്‍ കടപ്പുറത്തെ 117 വീട്ടുകാരുടെ സ്ഥലത്തിന്റെ നികുതി സ്വീകരിക്കാന്‍ നടപടി വേണമെന്ന് അജാനൂര്‍ കടപ്പുറം പതിനേഴാം വാര്‍ഡ് മഹാത്മാഗാന്ധി കുടുംബസംഗമം ആവശ്യപ്പെട്ടു.
2023 വരെ അജാനൂര്‍ വില്ലേജില്‍ സ്വീകരിച്ചിരുന്നു. ഇത് അടിയന്തിരമായി പരിഹരിക്കണം. അജാനൂര്‍ ഹാര്‍ബറിന്റെ എല്ലാവിധ പരിശോധനയും ടെസ്റ്റും കഴിഞ്ഞിട്ടും ഇത്രയും വര്‍ഷമായിട്ട് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല.
ആവിക്കല്‍ നോര്‍ത്ത് ക്ലബ് പരിസരത്ത് നടന്ന സംഗമം ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ കെ.രവീന്ദ്രന് അധ്യക്ഷതവഹിച്ചു. സാജിദ് മൗവ്വല്‍, പി.വി.സുരേഷ്, എക്കാല്‍ കുഞ്ഞിരാമന്, വിമല കുഞ്ഞികൃഷ്ണന്, ഷീബ, എ.പി.രമേശന് എന്നിവര്‍ സംസാരിച്ചു.