കാറുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
1547008
Wednesday, April 30, 2025 10:17 PM IST
ഉപ്പള: കാസര്‍ഗോഡ്-തലപ്പാടി ദേശീയപാതയിലെ ഉപ്പള ഗേറ്റില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.
കാഞ്ഞങ്ങാട്ടെ ഓട്ടോഡ്രൈവര്‍ പി. മോഹനന് (50) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് അപകടം. അതിയാമ്പൂര് നിട്ടടുക്കം കാഞ്ഞിരവയലിലെ പാര്‍വതി നിലയത്തില്‍ പരേതരായ പദ്മനാഭ- പാര്‍വതി ദന്പതികളുടെ മകനാണ്. ഭാര്യ: ലത. മക്കള്‍: പാര്‍വതി (നഴ്സിംഗ് വിദ്യാര്‍ഥിനി), അക്ഷത (പ്ലസ്ടു വിദ്യാര്‍ഥിനി). സഹോദരി: ഉഷ.