ലഹരിമുക്ത കേരളത്തിനായി അണിചേരണം:എന്‍ജിഒ യൂണിയന്
1546178
Monday, April 28, 2025 2:01 AM IST
കാഞ്ഞങ്ങാട്: സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നായ ലഹരിവിപത്തിനെതിരെ മയക്കുമരുന്ന് മുക്ത കേരളത്തിനായി അണിചേരണമെന്ന് കേരള എന്‍ജിഒ യൂണിയന് ജില്ലാസമ്മേളനം അഭ്യര്‍ഥിച്ചു.
സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പി.കെ വിനോദ് അധ്യക്ഷതവഹിച്ചു.
വിവിധ സര്‍വീസ് സംഘടനാ നേതാക്കളായ ടി.പ്രകാശന്, കെ.വി.രാഘവന്, ബി. രാധാകൃഷ്ണ, പി.കെ.രതീഷ്, പി.രഘുനാഥ്, ടി.വി.ശ്രീകാന്ത്, രാജീവന് ഉദിനൂര്‍, ഇ.പി.സുരേഷ്കുമാര്‍, കെ.വി.കൃഷ്ണന്, ജലജ, എ.സുധാകരന് എന്നിവര്‍ സംസാരിച്ചു. ടി.ദാമോദരന്‍ സ്വാഗതവും എ. വേണുഗോപാലന്‍ ന്ദിയും പറഞ്ഞു.