സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം സമാപിച്ചു
1546173
Monday, April 28, 2025 2:01 AM IST
കാലിക്കടവ്: പിലിക്കോട് മൈതാനത്ത് നടന്ന സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം എന്റെ കേരളത്തിനു തിരശീല വീണു. സമാപനസമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. എഡിഎം പി.അഖില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇ. ചന്ദ്രശേഖരന് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.പ്രസന്നകുമാരി, വി.വി.സജീവന്, എ.ജി.അജിത് കുമാര്‍, വാര്‍ഡ് മെംബര്‍ പി.രേഷ്ണ, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്റഫ്, അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബിജു, ജില്ലാ ടൗണ്‍ പ്ലാനര്‍ ലീലിറ്റി തോമസ്, ഡിഡി ടൂറിസം എം. ശ്രീകുമാര്‍, ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, നവകേരളം കര്‍മപദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധികളായ ഇ.കുഞ്ഞിരാമന്, സി.പി.ബാബു, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കരീം ചന്തേര, ഷംസുദ്ദീന്, പി.പി.രാജു, പി.വി.ഗോവിന്ദന്, സുരേഷ് പുതിയേടത്ത് വി.കെ.രമേശന്, വി.വി. കൃഷ്ണന്, സണ്ണി അരമന എന്നിവര്‍ പങ്കെടുത്തു.
ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് നന്ദിയും പറഞ്ഞു.