മാമ്പഴ മേളയ്ക്ക് നാട്ടുമാമ്പഴ മധുരം
1546176
Monday, April 28, 2025 2:01 AM IST
പടന്നക്കാട്: കാര്‍ഷിക കോളജില്‍ മലബാര്‍ മാംഗോ ഫെസ്റ്റില്‍ വില്പനയ്ക്കായി ഇത്തവണ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ബെന്നി ഫിലിപ്പിന്റെ വീട്ടുവളപ്പില്‍ ഉള്ള 150 കിലോഗ്രാം കുറ്റിയാട്ടൂര്‍ മാങ്ങ വില്‍പ്പനയ്ക്കായി സംഭരിച്ചു.
ഇത്തരത്തില്‍ കാര്‍ഷിക കോളേജിലെ മാമ്പഴങ്ങളും വിവിധ സ്ഥലങ്ങളിലെ ഫാര്‍മസ് പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് വഴിയും സംഭരിക്കുന്ന മാങ്ങയ്ക്ക് പുറമേ കര്‍ഷകരുടെ വീടുകളില്‍ നേരിട്ടെത്തിയും സംഭരിക്കുന്ന മാമ്പഴങ്ങള്‍ മേളയില്‍ വില്‍പ്പനയ്ക്കായി ഒരുക്കുന്നതാണ്.
ഇത്തരത്തില്‍ മാമ്പഴങ്ങള്‍ ന്യായവിലയ്ക്ക് തന്നെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കാന്‍ താല്പര്യമുള്ളവര് +91 70124 07349 എന്ന നമ്പറില്‍ ബന്ധപ്പെടുക.
മേളയുടെ ഭാഗമായി ഇന്നലെ കാര്‍ഷിക കോളജിനു മുന്പില് അഞ്ചാമത് പ്രീസെയില്‍സ് നടന്നു. റുമാനി,ബംഗനപ്പള്ളി, സുന്ദരി എന്നീ മാമ്പഴ ഇനങ്ങകളാണ് പ്രീസെയില്‍സില്‍ ഉണ്ടായിരുന്നത്. കാഞ്ഞങ്ങാട്,നീലേശ്വരം,കാലിക്കടവ്,പടന്നക്കാട് എന്നിവിടങ്ങളിലാണ് ഇതുവരെ പ്രീസെയില്‍സ് നടന്നത്.