മഹാത്മാഗാന്ധി - ശ്രീനാരായണഗുരു സംഗമത്തിന്റെ ശതാബ്ദി ആഘോഷം നടത്തി
1547126
Thursday, May 1, 2025 2:07 AM IST
രാജപുരം: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി- ശ്രീനാരായണഗുരു സംഗമത്തിന്റെ ശതാബ്ദി ആഘോഷവും പൂടംകല്ലിൽ നിന്ന് ചുള്ളിക്കരയിലേക്ക് ലഹരിവിരുദ്ധ റാലിയും സംഘടിപ്പിച്ചു. ചുള്ളിക്കര ടൗണിൽ നടന്ന സമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, ഹാഫിസ് ഷഫീഖ് റഹ്മാനി എന്നിവർ പ്രഭാഷണം നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി പി.വി സുരേഷ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ എം.എം.സൈമൺ, കെ.ജെ.ജയിംസ്, എം.പി.ജോസഫ്, ബാലകൃഷ്ണൻ ബാലൂർ, ബ്ലോക്ക് സെക്രട്ടറിമാരായ വി.ബാലകൃഷ്ണൻ, സജി പ്ലച്ചേരി എന്നിവർ പ്രസംഗിച്ചു.