കുട്ടികള്‍ നെഹ്റുവിനെ മാതൃകയാക്കണം: ഉണ്ണിത്താന്
1547124
Thursday, May 1, 2025 2:07 AM IST
കാഞ്ഞങ്ങാട്: രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവിനെ കുട്ടികള്‍ മാതൃകയാക്കണമെന്നും നെഹ്റുവിയന്‍ ആശയങ്ങളുടെ പ്രചാരകരായി മാറണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി. നെഹ്റുവിന്റെ കൃതികള്‍ വായിക്കാന്‍ കുട്ടികള്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരുപാട് രചനകള്‍ പുതുതലമുറയുടെ മുന്നോട്ടുള്ള ജീവിത യാത്രയില്‍ ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജവഹര്‍ ബാല്‍മഞ്ച് സംസ്ഥാന സര്‍ഗാത്മക സഹവാസക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയര്മാന് ആനന്ദ് കണ്ണശ്ശ അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.കെ.രാജേന്ദ്രന്, സാജിദ് മൗവ്വല്‍, ബി.പി. പ്രദീപ്കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം.സി.പ്രഭാകരന്, ജവഹര്‍ ബാല്‍ മഞ്ച് ദേശീയ കോഓര്‍ഡിനേറ്റര്‍ ഡോ. സാമുവല്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.