നീലക്കുറിഞ്ഞി ജില്ലാതല ക്വിസ് മത്സരവിജയികള്‍
1546951
Wednesday, April 30, 2025 7:25 AM IST
കാഞ്ഞങ്ങാട്: ഹരിതകേരളം മിഷന് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നീലക്കുറിഞ്ഞി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. എസ്. ആദിദേവ് (കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂള്‍) ഒന്നും ശ്രീനന്ദ് എസ്. നായര്‍ (കരുവള്ളടുക്കം സെന്റ് ജോസഫ്സ് യുപി സ്കൂള്‍) രണ്ടും കെ. ദേവഹര്‍ഷ് (ചന്തേര ജിയുപിഎസ്) മൂന്നും കെ. അക്ഷയ് മാധവ് (കാറഡുക്ക ജിവിഎച്ച്എസ്എസ്) നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
മേയ് 16, 17, 18 തീയതികളില്‍ അടിമാലിയില്‍ നടക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ ഈ വിദ്യാര്‍ഥികള്‍ യോഗ്യത നേടി.