അവധിക്കാല അധ്യാപക സംഗമം ആരംഭിച്ചു
1546952
Wednesday, April 30, 2025 7:25 AM IST
പിലിക്കോട്: എസ്സിഇആർടി, സമഗ്ര ശിക്ഷാകേരളം, ഡയറ്റ്, കൈറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന അവധിക്കാല അധ്യാപക സംഗമത്തിനു കൊടക്കാട് കദളിവനത്തിൽ തുടക്കമായി. കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. രഘുരാമഭട്ട് ഉദ്ഘാടനം ചെയ്തു. അബ്ദുൾ നാസർ കുയ്യിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ വി.എസ്. ബിജുരാജ് മുഖ്യാതിഥിയായിരുന്നു. കെ. ബാബു, പി. അബ്ബാസ് എന്നിവർ പ്രസംഗിച്ചു. കെ. മുഹമ്മദ് ഷഫീഖ്, എൻ. ഷൗക്കത്തലി, പി. മാജിദ, കെ. റഷീദ, എം. അബൂബക്കർ, എസ്. ഷർജാസ്, എ.കെ. ഷീബ എന്നിവരാണ് പരിശീശലനത്തിന് നേതൃത്വം നൽകുന്നത്.