തെങ്ങൊടിഞ്ഞ് വീണു; വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
1547121
Thursday, May 1, 2025 2:07 AM IST
പുല്ലൂര്‍: കനത്ത കാറ്റില്‍ വീടിനു മുകളിലേയ്ക്ക് തെങ്ങൊടിഞ്ഞുവീണപ്പോള് വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്.
ചൊവ്വാഴ്ച വൈകുന്നേരം 6.15ഓടെ പുല്ലൂര്‍ കേളോത്തെ കെ.ടി.ഭാസ്കരന്റെ വീടിന്റെ മുറ്റത്തെ ഷീറ്റിന് മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞുവീണത്. ഈസമയം സിറ്റൗട്ടില്‍ കൊച്ചുമകന് ദേവനന്ദുമൊപ്പം ഇരിക്കുകയായിരുന്നു ഭാസ്കരന്.
ശബ്ദം കേട്ട് കുട്ടിയെയുമെടുത്ത് അകത്തേയ്ക്ക് ഓടിരക്ഷപെട്ടതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. തെങ്ങ് വീണ് വൈദ്യുതതൂണും തകര്‍ന്നു.