കെഎസ്എസ് ശില്പശാല നാളെ
1546946
Wednesday, April 30, 2025 7:25 AM IST
ചെമ്പേരി: കിസാൻ സർവീസ് സൊസൈറ്റിയുടെ (കെഎസ്എസ്) ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യൂണിറ്റ് ഭാരവാഹികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ പരിശീലന ശില്പശാല നാളെ ചിറ്റാരിക്കാൽ സിഡിഎ ഹാളിൽ നടക്കും.
നാവിഗേറ്റർ-2025 പേരിൽ സംഘടിപ്പിക്കുന്ന ശില്പശാല രാവിലെ ഒന്പതിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ദേശിയ ചെയർമാൻ ജോസ് തയ്യിൽ, ട്രഷറർ ഡി.പി. ജോസ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.ജെ.ചാക്കോ കൊന്നയ്ക്കൽ എന്നിവർ പങ്കെടുത്തു.