ലഹരിക്കെതിരെ പുതിയ പ്രഭാതം തീര്‍ത്ത് രാവണേശ്വരം സ്കൂള്‍
1546175
Monday, April 28, 2025 2:01 AM IST
രാവണീശ്വരം: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു വരുന്ന ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി ലഹരിക്കെതിരായ സന്ദേശം നല്‍കിക്കൊണ്ട് ബേക്കല്ബീച്ചില് ലഹരിവിരുദ്ധപ്രതിജ്ഞ എടുത്തു.
സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. എഎസ്പി പി.ബാലകൃഷ്ണന് നായര്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. മുഖ്യാധ്യാപിക പി. ബിന്ദു ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്റ് പി.രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ്, എസ്എംസി ചെയര്മാന് എ.വി.പിതരന്, മദര്‍ പിടിഎ പ്രസിഡന്റ് ധന്യ അരവിന്ദ്, സതീശന്, സ്പോര്‍ട്സ് സബ് കമ്മിറ്റി കണ്‍വീനര്‍ കെ.വി.ബിജു രാമഗിരി, ചെയര്മാന് ശശി ചിറക്കാല്‍, കോച്ച് സന്തോഷ് മടിക്കൈ, പ്രവീണ്‍ രാമഗിരി, ശിവന്യ മുക്കൂട് എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ കെ.മധുസൂദനന് സ്വാഗതവും കായികാധ്യാപിക ലീമ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.