ബളാൽ പഞ്ചായത്ത് എബിസിഡി ക്യാമ്പിൽ 500 പേർക്ക് രേഖകൾ ലഭ്യമാക്കി
1547128
Thursday, May 1, 2025 2:07 AM IST
വെള്ളരിക്കുണ്ട്: പട്ടികവർഗ വികസനവകുപ്പിന്റെയും അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെയും നേതൃത്വത്തിൽ ബളാൽ പഞ്ചായത്ത് പരിധിയിലെ പട്ടികവർഗ വിഭാഗക്കാർക്കായി അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റെസേഷൻ (എബിസിഡി) മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പരിധിയിലെ 500 ഓളം പട്ടികവർഗക്കാർക്ക് ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ജനന-മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകൾ ലഭ്യമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എം.രാധാമണി, സ്ഥിരം സമിതി അധ്യക്ഷരായ അലക്സ് നെടിയകാലായിൽ, ടി.അബ്ദുൾ ഖാദർ, മോൻസി ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്, സി.രേഖ, പഞ്ചായത്ത് അംഗങ്ങളായ ജെസി ചാക്കോ, കെ.ആർ.വിനു, കെ.വിഷ്ണു, പി.പത്മാവതി, ശ്രീജ രാമചന്ദ്രൻ, ബിൻസി ജെയിൻ, സന്ധ്യ ശിവൻ, പട്ടികവർഗ വികസന ഓഫീസർ കെ.മധു, അക്ഷയ പ്രോജക്ട് ഓഫീസർ കപിൽ ദേവ്, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം.ചാക്കോ, എ.ബാബു എന്നിവർ പ്രസംഗിച്ചു.