ആംബുലന്‍സ് അനുവദിച്ചു
1546945
Wednesday, April 30, 2025 7:25 AM IST
കുമ്പള: മൊഗ്രാലില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക ഗവ. യുനാനി ഡിസ്പെന്‍സറി രാജ്മോഹന്‍ ഉണ്ണിത്താന് എംപി സന്ദര്‍ശിച്ചു. ആശുപത്രി അധികൃതരുടെ ആവശ്യം പരിഗണിച്ച് എംപി ഫണ്ടില്‍ നിന്ന് ആംബുലന്‍സ് അനുവദിച്ചു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. കെ.എ. ഷക്കീറലി, ഡോ. സി.എച്ച്. റൈഹാനത്ത്, ഡോ. പി.എം. അതുല്യ എന്നിവര്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. സാജിദ് മവ്വല്‍, അന്‍വര്‍ മാങ്ങാട് എന്നിവർ എംപിക്ക് ഒപ്പമുണ്ടായിരുന്നു.