യാത്രയയപ്പ് നല്കി
1546949
Wednesday, April 30, 2025 7:25 AM IST
കരിവേടകം: ബണ്ടംകൈ അങ്കണവാടിയില്‍ നിന്നും 37 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക സരസ്വതിക്ക് ബണ്ടംകൈ പൗരാവലിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.ജെ. ലിസി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ ജോസ് പാറത്തട്ടേല്‍ അധ്യക്ഷത വഹിച്ചു. മിനി ചന്ദ്രന്, കെ.ജെ. രാജു, ജെഎച്ച്ഐ വിപിന്‍, ഐസിഡി സൂപ്പര്‍വൈസര്‍ ശ്രീലത, വി. ലിജി, സുമംഗല, സ്മിത, നാരായണന്, അനിരുദ്ധന്, നൂറുദ്ദീന്‍, സുജാത മുകുന്ദന്, ലത വിനോദ് എന്നിവര്‍ പ്രസംഗിച്ചു.