ലഹരിക്കെതിരേ ഗ്രൂപ്പ് ഫോക്കസ്
1546948
Wednesday, April 30, 2025 7:25 AM IST
കാഞ്ഞങ്ങാട്: വര്‍ധിച്ചുവരുന്ന ലഹരിവിപത്തിനെതിരേ ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി കാമറ കണ്ണ് ചലിപ്പിച്ചു കൊണ്ട് ഗ്രൂപ്പ് ഫോക്കസ് പരിപാടി നടത്തി. നോര്‍ത്ത് കോട്ടച്ചേരിയില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. എകെപിഎ ജില്ലാ പ്രസിഡന്റ് സുഗുണന് ഇരിയ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ഇന്‍സ്പെക്ടര്‍ പി.കെ. അജിത്കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപ് കോതോളി, പ്രസ് ഫോറം ട്രഷറര്‍ ഫസലുറഹ്മാന്, എകെപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന വനിതാ വിംഗ് കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് തൈക്കടപ്പുറം, അനൂപ് ചന്തേര, വി.വി. വേണു, എന്‍.കെ. പ്രജിത്, കെ. സുധീര്‍, രാജീവ് സ്നേഹ, ഷെരീഫ് ഫ്രെയിം ആര്‍ട്ട്, രമേശന് മാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.എന്‍. രാജേന്ദ്രന് സ്വാഗതവും ട്രഷറര്‍ പി.ടി. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.