പെന്ഷന് പരിഷ്കരണ കുടിശിക അനുവദിക്കണം: വാട്ടര്‍ അഥോറിറ്റി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷൻ
1547127
Thursday, May 1, 2025 2:07 AM IST
കാഞ്ഞങ്ങാട്: കേരള വാട്ടര്‍ അതോറിറ്റിയിലെ പെന്ഷന് പരിഷ്കരണ കുടിശിക അടിയന്തിരമായി അനുവദിക്കണമെന്ന് കേരളാ വാട്ടര്‍ അഥോറിറ്റി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
ആലാമിപ്പള്ളി ഫ്രണ്ട്സ് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്തു. എം.കുമാരന് നായര്‍ അധ്യക്ഷതവഹിച്ചു.
ടി.ശ്യാമള, കെ.രാധാകൃഷ്ണന്, കെ.ദിനേശ്കുമാര്‍, കെ.ഹരീന്ദ്രന്‍, കെ.വിനോദ്, എം.വി.രാഘവന് എന്നിവര്‍ പ്രസംഗിച്ചു.
കെ.വി.ജയപാല്‍ സ്വാഗതവും പി.ഗംഗാധരന് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എം.കുമാരന് നായര്‍-പ്രസിഡന്റ്, ടി.ശ്യാമള, എം.വി.രാഘവന്-വൈസ് പ്രസിഡന്റുമാര്‍, കെ.രാധാകൃഷ്ണന് -സെക്രട്ടറി, കെ.വി.ജയറാം, എ.വി.രവി-ജോയിന്റ് സെക്രട്ടറിമാര്‍, കെ.ദിനേശ്കുമാര്‍-ട്രഷറര്‍.