അസം സ്വദേശി കിണറ്റിൽ മരിച്ചനിലയിൽ
1547007
Wednesday, April 30, 2025 10:17 PM IST
ചായ്യോത്ത്: ബന്ധുക്കളെ കാണാനെത്തിയ അസം സ്വദേശിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ലക്കിപൂരിൽ നിന്നുള്ള ഗൗഗംബർ ബസുമതാരി (29)യാണ് മരിച്ചത്.
തളിപ്പറമ്പിൽ താമസിച്ച് ജോലിചെയ്യുകയായിരുന്ന ഇയാൾ ചായ്യോത്ത് താമസിക്കുന്ന ബന്ധുക്കളെ കാണാൻ കഴിഞ്ഞ ദിവസം എത്തിയതായിരുന്നു.
അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് പിന്നിലുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം പോലീസ് കേസെടുത്തു.