ലോറിയുടെ പിറകിലിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു
1548448
Tuesday, May 6, 2025 10:06 PM IST
മഞ്ചേശ്വരം: ലോറിയുടെ പിന്നില്‍ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. ഉപ്പള ഐലയിലെ കല്‍പേഷ്(35) ആണ് മരിച്ചത്. ഇന്നലെ രാവിലെ കുഞ്ചത്തൂരിലാണ് അപകടമുണ്ടായത്.
ഉമേഷ്-സരയു ദമ്പതികളുടെ മകനായ കല്‍പേഷ് മംഗളൂവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഭാര്യ: സ്വാതി. സഹോദരി: പൂര്‍ണിമ.