സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി ലോഗോ പ്രകാശനം
1548267
Tuesday, May 6, 2025 2:28 AM IST
കാസര്‍ഗോഡ്: പ്രസ് ക്ലബ് ആതിഥ്യമരുളുന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം കായികമന്ത്രി വി.അബ്ദുറഹ്മാന് നിര്‍വഹിച്ചു.
എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹബീബ് റഹ്മാന്, വി.വി.രമേശന്, പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണന്, സെക്രട്ടറി പ്രദീപ് നാരായണന്, അബ്ദുല്ലക്കുഞ്ഞി ഉദുമ, പുരുഷോത്തമ പെര്‍ള, കെ.വി.പത്മേഷ്, സതീശന് കരിച്ചേരി എന്നിവര്‍ പങ്കെടുത്തു.