കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശത്രുരാജ്യങ്ങളോടാണ് മമത : കെ.സുരേന്ദ്രന്
1548271
Tuesday, May 6, 2025 2:28 AM IST
കാസര്‍ഗോഡ്: കമ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് എല്ലാ കാലത്തും ശത്രുരാജ്യങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പാകിസ്ഥാനികളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാകമ്മറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനെ സഹായിക്കുന്ന ചൈനയോടാണ് സിപിഎമ്മിന് പ്രതിബദ്ധത. ഏപ്രില്‍ 29 ആകുമ്പോള്‍ കേരളത്തിലുള്ള 150 പരം പാകിസ്ഥാനികളില്‍ 145 പേര് ഭാരതം വിട്ടിരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തികഞ്ഞ അലംഭാവത്തോടെയാണ് കേരളം പ്രതികരിച്ചത്.
നാമമാത്രമായ ആളുകള്‍ മാത്രമാണ് കേരളത്തില്‍ നിന്ന് തിരിച്ചുപോയത്. മറ്റൊരിടത്തും കാണാത്ത തരത്തില്‍ പാകിസ്ഥാന് റോഡും മുക്കും, കവലകളും ഉള്ളത് കേരളത്തിലാണ്. ആ പേരുകള്‍ എടുത്ത് കളയാതെ പാക് അനുകൂലികളെ തലോലിക്കുകയാണ് സി പി എമ്മും ഇടത് സര്‍ക്കാരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി അധ്യക്ഷതവഹിച്ചു. കെ.ശ്രീകാന്ത്, വി.രവീന്ദ്രന്, വി.ബാലകൃഷ്ണ ഷെട്ടി, രവീശതന്ത്രി കുണ്ടാര്‍, സതീഷ്ചന്ദ്ര ഭണ്ഡാരി, പി.ആര്.സുനില്‍, കെ. കെ.നാരായണന്, എം.ബല്‍രാജ്, മുരളീധര യാദവ്, എം.ജനനി, മണികണ്ഠ റൈ, എച്ച്. ആര്.സുകന്യ, എ.കെ.കയ്യാര്‍, കെ.സവിത, പ്രമീള മജല്‍, കെ.എം.അശ്വിനി , പുഷ്പ ഗോപാലന്, മഹേഷ് ഗോപാല്‍, സഞ്ജീവ പുളിക്കൂര്‍, വീണ അരുണ്‍ ഷെട്ടി എന്നിവര്‍ സംബന്ധിച്ചു.
മനുലാല്‍ മേലത്ത് സ്വാഗതവും എന്‍.ബാബുരാജ് നന്ദിയും പറഞ്ഞു.