ആശ പ്രവർത്തകരുടെ രാപകൽ സമരയാത്രയ്ക്ക് സ്വീകരണം നൽകി
1548552
Wednesday, May 7, 2025 2:06 AM IST
പരപ്പ: ആശ പ്രവർത്തകരുടെ രാപകൽ സമരയാത്രയ്ക്ക് പരപ്പയിൽ സ്വീകരണം നല്കി. കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. എവുജിൻ ഉദ്ഘാടനം ചെയ്തു. ആലീസ് കുര്യൻ അധ്യക്ഷത വഹിച്ചു.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.റോസമ്മ, ജില്ലാ സ്വാഗതസംഘം ചെയർമാൻ വി.കെ.രവീന്ദ്രൻ, സിഎംപി സെൻട്രൽ എക്സിക്യൂട്ടീവ് അംഗം ടി.വി.ഉമേശൻ, ജനകീയ പ്രതിരോധ സമിതി നേതാവ് മാധവൻ മാസ്റ്റർ, കെ.ജെ.ഷീല എന്നിവർ പ്രസംഗിച്ചു.
ആശ പ്രവർത്തകരായ സരസ്വതി, രേഖ, ഐഎൻടിയുസി നേതാവ് പുഷ്പൻ ചാങ്ങാട് എന്നിവർ യാത്രയെ സ്വീകരിച്ചു. യാത്രയ്ക്ക് നേതൃത്വം നല്കുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു നന്ദിപ്രസംഗം നടത്തി.