നഴ്സസ് വാരാഘോഷം ആരംഭിച്ചു
1548556
Wednesday, May 7, 2025 2:06 AM IST
കാഞ്ഞങ്ങാട്: അന്താരാഷ്ട്ര നഴ്സസ് വരാഘോഷത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് കാഞ്ഞങ്ങാട് തിരി തെളിഞ്ഞു. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ നഴ്സിംഗ് ഓഫീസര്‍മാരും പബ്ലിക് ഹെല്‍ത്ത് നഴ്സുമാരും നഴ്സിംഗ് കോളേജ്കളിലെയും സ്കൂള്‍ ഓഫ് നഴ്സിംഗിലെയും അധ്യാപകരും വിദ്യാര്‍ഥികളും അണിനിരന്ന വിളംബര ജാഥയോടെ ആരംഭിച്ച വരാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.ബി.സന്തോഷ് നിര്‍വഹിച്ചു.
ജില്ലാ എംസിഎച്ച് ഓഫീസര്‍ എം.ശോഭന പതാക ഉയര്‍ത്തി. ജില്ലാ നഴ്സിംഗ് ഓഫീസര്‍ ചുമതലയുള്ള എ.ലത നഴ്സസ് പ്രതിജ്ഞ ചൊല്ലി. കാഞ്ഞങ്ങാട് ഗവ.നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.പി.കെ.ജയപ്രകാശ് അധ്യക്ഷതവഹിച്ചു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ജീജ, ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ടി.വി.സ്നേഹലത, ജില്ലാ പാലിയേറ്റീവ് കോഓര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പി.ബിനി, കെജിഎന്‍എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. വി.പവിത്രന്, നഴ്സിംഗ് ഓഫീസര്‍ പി.വിജേഷ് കുമാര എന്നവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സാംസ്കാരിക സദസില്‍ വത്സന് പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി.